Kerala

മരണാനന്തര ചടങ്ങിനെത്തിയ അമേരിക്കന്‍ ഗായികയെ അപമാനിച്ച ബിഷപ്പ് ഒടുവില്‍ മാപ്പ് പറഞ്ഞു(വിഡിയോ)

അമേരിക്കന്‍ സംഗീതജ്ഞ അര്‍തെ ഫ്രാങ്ക്‌ളിന്റെ മരണാനന്തര ചടങ്ങിനിടെയാണ് കാര്‍മ്മികനായെത്തിയ ബിഷപ്പ് ചാള്‍സ് എച്ച്.എല്‍, ഗായികയെ അപമാനിച്ചത്. അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡയാണ് ബിഷപ്പിന്റെ കുത്സിതപ്രവര്‍ത്തിക്ക് ഇരയായത്. എന്നാല്‍ സംഗതി വിവാദമായതോടെ ബിഷപ്പ് മാപ്പ് പറഞ്ഞ് രംഗത്തെത്തി.

മരണാനന്തര ചടങ്ങിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ ബിഷപ്പ് ചടങ്ങിനിടെ ഗാനം ആലപിച്ച ആര്‍തെയെ കെട്ടിപ്പിടിച്ച് മാറിടത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ബിഷപ്പിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ആര്‍തെയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. എന്നാല്‍ അഭിനന്ദിക്കാന്‍ ചേര്‍ത്തുപിടിച്ചതാണെന്നും അപമാനിക്കാന്‍ ഉദ്യേശിച്ചിരുന്നില്ലെന്നുമാണ് ബിഷപ്പിന്റെ വിശദീകരണം. അത്തരത്തില്‍ തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും ബിഷപ്പ് വ്യക്തമാക്കി.

അതേസമയം ബിഷപ്പ് ഗായികയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ബിഷപ്പിന്റെ പ്രവര്‍ത്തിയോട് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top