Kerala

ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിന് തയ്യാറെടുത്ത് അന്വേഷണസംഘം

കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിന് തയ്യാറെടുത്ത് അന്വേഷണസംഘം. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസും ഡിജിപിയും നല്‍കുന്ന വിവരം.എന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് ബിഷപ്പിനെ പൊലീസ് അറിയിച്ചു.

ബിഷപ്പിനെ ചോദ്യം ചെയ്യല്‍മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയതായാണ് ലഭിക്കുന്ന വിവരം. ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി അഭിഭാഷകര്‍ ജാമ്യാപേക്ഷയും തയ്യാറാക്കി. ഇന്ന് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തി അന്വേഷണസംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു.

അതേസമയം, ബിഷപ്പ് അറസ്റ്റിനോടടുക്കുന്ന വാര്‍ത്തയറിഞ്ഞ് കന്യാസ്ത്രികളുടെ സമരപ്പന്തലില്‍ വന്‍ ആഹ്ലാദപ്രകടനമാണ് അരങ്ങേറുന്നത്. സമരം വിജയിച്ച് ഇരയ്ക്ക് നിതി ലഭിച്ചതിന്റെ സന്തോഷത്തിലാണവര്‍.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top