പ്രളയം മൂന്നാറിന് കനത്ത നഷ്ടം വരുത്തിയെങ്കിലും പ്രകൃതി നീലക്കുറിഞ്ഞി പൂവ് നല്കി പുതുവസന്തത്തിന് പുത്തന്‍ പ്രതീക്ഷ നല്കുന്നു. മൂന്നാറിലെ രാജമലയിലാണ് നീലക്കുറിഞ്ഞി ഇടവിട്ട് പൂത്ത് നില്‍ക്കുന്നത്. നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് ഇപ്പോള്‍ പൂത്ത് നില്‍ക്കുന്നത്.
സഞ്ചാരികള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് നാല് വരെ നീലക്കുറിഞ്ഞി പൂത്ത് തുടങ്ങിയ രാജമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പ്രായമായവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയും വിദേശികള്‍ക്ക് 400 രൂപയുമാണ് പ്രവേശന ഫീസ്.
രാജമലയിലേക്ക് വാഹനത്തില്‍ ഇപ്പോള്‍ എത്താനാവില്ല. മണ്ണിടിച്ചില്‍ മൂലം റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ പെരിയ വരെ എത്തിയതിന് ശേഷം കാല്‍നടയായി വേണം നീലക്കുറിഞ്ഞി പൂത്ത് നില്ക്കുന്ന സ്ഥലത്ത് എത്തിച്ചേരാന്‍. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടുനില്‍ക്കും. ഗതാഗതം താറുമാറായ മൂന്നാറില്‍ എങ്ങനെ സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.