പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ കേരള പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കും. ആദ്യഘട്ടത്തില്‍ 1500 പേര്‍ക്കാണ് വീട് ലഭിക്കുക. സഹകരണ സംഘങ്ങള്‍ വഴിയാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ജില്ലാ ഭരണകൂടം നല്കുന്ന പട്ടികയനുസരിച്ചായാരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഒരു വീടിന് അഞ്ച് ലക്ഷം വച്ച് 75 കോടിയാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കുന്ന പദ്ധതിച്ചിലവ്.
മൂന്ന് മാസത്തിനുളളില്‍ അതിവേഗം പണി പൂര്‍ത്തിയാക്കി വീട് കൈമാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി എഞ്ചിനിയേഴ്സിന്റെയും എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെയും സേവനം ലഭ്യമാക്കും. 600 ചതുരശ്ര അടിയില്‍ കുറയാതെയുളള വീടാണ് പണിയാന്‍ ഉദ്യേശിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും രൂപകല്പന. വീടിനോട് ചേര്‍ന്ന് കുടിവെളള സൗകര്യം, മാലിന്യനിര്‍മാര്‍ജന സംവിധാനം, അടുക്കളത്തോട്ടം മുതലായവയും ഉണ്ടായിരിക്കും.