Kerala

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഐഎഎസ് ഉദ്യോഗസ്ഥരും

പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ ഇരു കൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുെട ഈ അഭ്യര്‍ഥനയോട് കൈകോര്‍ക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. നേരത്തെ ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിലേക്ക് നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top