Kerala

തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് നേടിയത്‌ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: ഐഎഎസ് നേടാന്‍ സബ്കളക്ടര്‍ സമര്‍പ്പിച്ചത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ കളക്ടറിന്റെ റിപ്പോര്‍ട്ട്. തലശ്ശേരി സബ് കളക്ടറായ ആസിഫ് കെ യൂസഫിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയര്‍ പരിധിയില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐഎഎസ് ലഭിച്ചത്. കുടുബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യു.പി.എസ്.സി നല്‍കുന്നത്. എന്നാല്‍ ആസിഫ് ഇത് മറച്ച് വെച്ച് 2015-ലെ പരീക്ഷയില്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചത്.

കളക്ടര്‍ സുഹാസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ആസിഫ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന്റെ വരുമാനം 28 ലക്ഷമാണ്. 2015ല്‍ കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും ക്രീമിലയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യത്തിന് ആസിഫ് കെ യൂസഫ് അര്‍ഹനല്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഉടന്‍ തന്നെ കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറും. സിവില്‍ സര്‍വീസ് നേടാന്‍ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിനും ബോധ്യപ്പെട്ടാല്‍ ആസിഫിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top