Latest News

ഏഷ്യന്‍ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍; സൈന ബാഡ്മിന്റനില്‍ സെമിയില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ എട്ടാംദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍നേട്ടം. അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്. ഇതോടെ, ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ 31 മെഡലുകള്‍ നേടി.

അതേസമയം, ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ സെമിഫൈനലില്‍ കടന്നു. തായ്ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന സെമിയില്‍ പ്രവേശിച്ചത്. ഇതോടെ സൈന വെങ്കലമെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ലോക ഒന്നാം നമ്പര്‍ താരമായ തായ്വാന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top