Kerala

കുട്ടനാട്ടില്‍ പുനരധിവാസം എളുപ്പമല്ല – തോമസ് ഐസക്

ആലപ്പുഴ: കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശുചീകരണം കഴിഞ്ഞാല്‍ തന്നെയും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണാവധിക്ക് ശേഷവും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. സ്‌കൂളുകളിലെ ക്യാമ്പുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടനാട്ടില്‍ വെള്ളം ഇറങ്ങാന്‍ വൈകും. വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും ഇതിനായി 40 പമ്പുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ പരിഗണന എസി റോഡിലെ വെള്ളം വറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സഹായം എല്ലാ ദുരിത ബാധിതര്‍ക്കും നല്‍കുമെന്നും രണ്ടു ദിവസം വീട് വെള്ളത്തില്‍ മുങ്ങിയവര്‍ക്കും സഹായത്തിന് അര്‍ഹതയുണ്ടെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top