എഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന മേഖലയാണ് അത്ലറ്റിക്സ്. അത്ലറ്റിക്സിലെ ആകെ മെഡലുകളുടെ എണ്ണത്തില്‍ ചൈനയ്ക്കും ജപ്പാനും പിന്നില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യ ഇത്തവണയും പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ 12 മെഡലുകളാണ് നേടിയതെങ്കില്‍ ഇത്തവണ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
വനിതകളുടെ സ്ക്വാഷില്‍ മലയാളി താരം ദീപിക പളളിക്കല്‍ വെങ്കലം നേടി. മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡ് 3-0 എന്ന സ്കോറിനാണ് ദീപികയെ പരാജയപ്പെടുത്തി യോഗ്യത നേടിയത്. ഇന്ത്യയ്ക്കു വേണ്ടി 400 മീറ്ററില്‍ മലയാളിയായ മുഹമ്മദ് അനസ് സെമിഫൈനലിലേക്ക് യോഗ്യത നേടി. അനസിനു പുറമെ ആരോഗ്യ രാജീവും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. വൈകിട്ട് ഏഴിനാണ് മല്‍സരം. അതേസമയം വനിതകളുടെ ബാഡ്മിന്റണില്‍ സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 21-6, 21-14 എന്ന സ്കോറിനാണ് ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ സൈന തോല്‍പ്പിച്ചത്.