Business

റെക്കോര്‍ഡ് കുതിപ്പ്

ഓഹരിവിപണി ശ്രദ്ധേയമായ മുന്നേറ്റത്തിന്റെ പാതയിലാണ്. ചൊവ്വാഴ്ച്ച വിപണി പുതിയ റെക്കോര്‍ഡുകളാണ് രേഖപ്പെടുത്തിയത്. മുംബൈ വിലസൂചിക 7 പോയിന്റ് വര്‍ദ്ധിച്ച് 38,287.75 ലാണ് വ്യാപാരമവസാനിപ്പിച്ചത്. തലേദിവസത്തെ റെക്കോര്‍ഡ് മുന്നേറ്റമായ 38,278 ഭേദിച്ചാണ് ഇന്ന് ഈ നേട്ടം കൈവരിച്ചത്.

നിഫ്റ്റി 19.15 പോയിന്റ് ഉയര്‍ന്ന്, 11,570.90 ത്തിലാണ് ക്ലോസ് ചെയ്തത്.

നിലവിലെ ചൈന-അമേരിക്ക വ്യാപാര കരാര്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് റെക്കോര്‍ഡ് മുന്നേറ്റം വിപണി നിലനിര്‍ത്തുന്നത്. രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും വിപണിക്ക് തുണയാവുന്നുണ്ട്.

കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, എന്‍.ടി.പി.സി, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ സെന്‍സെക്‌സില്‍ മുന്നേറി. ടെക് മഹീന്ദ്രാ, കോള്‍ ഇന്ത്യ, ഗ്രാസിം, ലുപിന്‍ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി.

ആഗോളതലത്തില്‍ മിക്ക വിപണികളും മുന്നേറ്റത്തിന്റെ പാതയില്‍ തന്നെയായിരുന്നു. യു.എസ്.- ചൈന വ്യാപാര കരാര്‍ ചര്‍ച്ചയില്‍, നിലവിലുളള സംഘര്‍ഷത്തിന് അയവ് വരുമെന്ന് തന്നെയാണ് വിപണി വൃത്തങ്ങള്‍ കരുതുന്നത്.

പ്രിന്‍സ് ജോര്‍ജ്

വിപണി പ്രതീക്ഷയ്ക്കപ്പുറം മുന്നേറുന്നുണ്ടെങ്കിലും നിക്ഷേപകര്‍ കരുതലോടെ വേണം നിക്ഷേപത്തിന് മുതിരാന്‍. “എന്നിരുന്നാലും മറ്റ് നിക്ഷേപമേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലധന വിപണിയിലാണ് മികച്ച ആദായം ലഭിക്കുന്നത്. മിക്ക കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍, ഇതിനുദാഹരണമാണ്” എറണാകുളത്തെ ദോഹ ബ്രോക്കറേജ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മാനേജിങ്ങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top