Kerala

സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍ ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് വിശ്വാസികളോട് പാളയം ഇമാം

സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ആഘോഷത്തിമിര്‍പ്പുകള്‍ക്കല്ല സഹജീവി സ്‌നേഹത്തിനാണ് മുന്‍ഗണന. പ്രളയക്കെടുതിയില്‍പ്പെട്ട് ഭക്ഷണത്തിനും ഉടുവസ്ത്രത്തിനുമായി വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളില്‍ കാത്തിരിക്കുന്നത് നിരവധി പേരാണ്. എന്ന് തിരികെ വീട്ടില്‍ പോകുവാന്‍ സാധിക്കും എന്നുപോലുമറിയാതെ അവര്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ പെരുന്നാളും ഓണവുമൊക്കെ ആഘോഷിക്കാന്‍ സാധിക്കുന്നതെങ്ങനെ.

ഈ ബലിപെരുന്നാളിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാന്‍ പാളയം ഇമാം വിശ്വാസികളോട് പറഞ്ഞു. മതം, രാഷ്ട്രീയെ തുടങ്ങിയവയ്‌ക്കൊക്കെ അതീതരായി പ്രളയം സര്‍വരേയും ഒന്നിപ്പിച്ചിരിക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്ന പണം ദുരിതബാധിതര്‍ക്ക് നല്‍കണമെന്നും പാളയം ഇമാം വിപി സുഹൈദ് മൗലവി പറഞ്ഞു.

പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും ബലികര്‍മവും നടന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങള്‍ അടക്കമുള്ള ആഘോഷങ്ങള്‍ പലയിടങ്ങളിലും ഒഴിവാക്കിയിട്ടുണ്ട്.

വായനക്കാര്‍ക്ക് കേരള വിഷന്റെ ബലിപെരുന്നാള്‍ ആശംസകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top