Breaking News

കേരളത്തിന് സൗജന്യ അരി ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രളയക്കെടുതിയില്‍ പിടയുന്ന കേരളത്തിന് സൗജന്യ അരിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

1,11,000 മെട്രിക് ടണ്‍ അരിയാണ് കേരളം ആവശ്യപ്പെട്ടത്. അതില്‍ 89.540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ അരി സൗജന്യമല്ലെന്നും 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു. കേരളത്തിന് ഒരു മാസത്തിനുള്ളില്‍ ഇത് സ്വീകരിക്കാം.

എന്നാല്‍ പണം നല്‍കിയില്ലെങ്കില്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഈടാക്കുകയോ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പദ്ധതികളില്‍ നിന്ന് കേരളത്തിനെ ഒഴിവാക്കുകയോ ചെയ്യുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. തല്‍ക്കാലം കേരളത്തിന് പണം നല്‍കേണ്ടതില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top