കേരളത്തിനെ പ്രളയത്തില്‍ കരകയറ്റാന്‍ പതിനായിരം രൂപ ‘സംഭാവന’ നല്‍കാനെത്തിയ പെടിഎം സി.ഇ.ഒ വിജയ് ശങ്കറിനെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു സ്ക്രീന്‍ ഷോട്ടിലൂടെയാണ് കോടിശ്വരനായ വിജയ് ശേഖര്‍ ശര്‍മ ‘സംഭാവന’ നല്കിയ വാര്‍ത്ത പുറത്ത് വിട്ടത്.
അതിനുശേഷം പെ.ടി.എം. ട്വിറ്ററിലിട്ട പോസ്റ്റാണ് സംഭവത്തെ ട്രോളേണ്ട അവസ്ഥയിലെത്തിച്ചത്. ഇന്ത്യയിലാകമാനം പെ.ടി.എം ന് 4 ലക്ഷം ഉപഭോക്താക്കളാണുളളതെന്നും ഇതില്‍ നിന്ന് 48 മണിക്കൂറു കൊണ്ട് 10 കോടി രൂപ സംഭാവനയായി ലഭിച്ചു,അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇതായിരുന്നു പോസ്ററ്. കേരളത്തില്‍ കോടികണക്കിന് രൂപയുടെ ക്രയവിക്രയം ചെയ്യുന്ന പെ.ടി.എം. സി.ഇ.ഒ തുച്ഛമായ തുകയാണ് കേരളത്തിനായി വാഗ്ദാനം ചെയ്തത്.
പിന്നീട് വിജയ് ശേഖര്‍ ശര്‍മയുടെ കച്ചവടതന്ത്രമാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയാനും തുടങ്ങി. സംഭാവന ചെയ്തതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ നേടിയെടുക്കുന്നുണ്ട്. നല്ല ബിസിനസ്സ് ഐഡിയ എന്ന് പതിവായി ട്വിറ്ററില്‍ കുറിക്കുന്ന പ്രേം ബാബേല്‍ പറഞ്ഞു.