സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്താനിരുന്ന അമേരിക്കന്‍ യാത്ര റദ്ദാക്കി. സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തും വിധമായിരുന്നു നേരത്തേ യാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍നിര്‍ത്തി യാത്ര റദ്ദാക്കുകയായിരുന്നു. ചികിത്സയ്ക്കായി ഞായറാഴ്ച അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്ത ഇനിയും പൂര്‍ത്തിയായിട്ടില്ല. നിരവധി പേര് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. എയര്‍ലിഫ്റ്റിങ് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഫലപ്രദമായ മാര്‍ഗമായി കണക്കാക്കുന്നത്. എന്നാല്‍ ഇനിയും ആവശ്യമായ മിലിട്ടറി സേവനം കേരളത്തിന് ലഭ്യമായിട്ടില്ല.