Latest News

വാജ്‌പേയിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശ് അക്രമിക്കപ്പെട്ടു

ന്യൂഡല്‍ഹി : അഡല്‍ ബിഹാരി വാജ്‌പേയിയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെതിരെ അക്രമണമുണ്ടായി. ദീന്‍ ദയാല്‍ ഉപാധ്യായ റോഡിന് സമീപമുള്ള ബി.ജെ.പി ഓഫീസിന് പുറത്ത് വെച്ചാണ് സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടത്. വഞ്ചകന്‍ എന്ന് വിളിച്ച് ഒരു സംഘം ആളുകള്‍ സ്വാമി അഗ്നിവേശിനെ അക്രമിക്കുകയാണുണ്ടായത്. പിന്നീട് പോലീസ് അദ്ദേഹത്തെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ പലരും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

രാഷ്ട്രീയ പ്രവര്‍ത്തകനുമായ സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന് ജൂലൈയില്‍ ഝാര്‍ഖണ്ഡിലെ പാകൂര്‍ എന്ന സ്ഥലത്ത് ഇതിനു മുമ്പ് ബി.ജെ.പി യുവമോര്‍ച്ച അംഗങ്ങള്‍ അക്രമിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top