Kerala

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാവിക സേന രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു

കൊച്ചി: കാലടിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാവിക സേന രക്ഷപ്പെടുത്തിയ  യുവതി പ്രസവിച്ചു. നാവിക സേനയുടെ സഞ്ജീവനി ആശുപത്രിയില്‍ ഉച്ചയ്ക്ക് 2.10 ഓടെയാണ് സജിത ജബീല്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ സജിത ജബീലിനെ ഇന്ന് രാവിലെയായിരുന്നു സൈന്യം എയര്‍ലിഫ്റ്റിങ്ങ് വഴി രക്ഷപ്പെടുത്തിയത്.

 

 

ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു യുവതി. രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് മസ്ജിദില്‍ കുടുങ്ങിയ യുവതിക്ക് രക്തസ്രാവം തുടങ്ങിയിരുന്നു. തുടര്‍ന്ന് യുവതിയെ പെട്ടെന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top