Kerala

രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: മഴക്കെടുതിയുടെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതായും ചൂണ്ടിക്കാട്ടി. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ച യോഗത്തിലാണ് വിമര്‍ശനം. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലും യോഗം ചേരുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top