ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ സെക്കന്റില്‍ 17 ലക്ഷം ലിറ്റര്‍ ജലം തുറന്നുവിടാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നു. ഇപ്പോള്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നി്ന്ന് ഒഴുക്കിവിടുന്നത്. കൂടുതല്‍ ജലം തുറന്നുവിടില്ലെന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ഇടുക്കിയിലേക്ക് തുറന്നുവിടുമെന്ന വിവരം ലഭിച്ചതോടെയാണ് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇടമലയാറില്‍ നിന്നുള്ള ജലപ്രവാഹം കുറഞ്ഞതിനാല്‍ ഇടുക്കിയില്‍ നിന്ന് അധികം വരുന്ന ജലം പെരിയാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല. മഴയുടെ തോത് കുറയുന്നതും ആശ്വാസകരമായ വാര്‍ത്തയാണ്.