കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൊച്ചുപമ്പ, ആനത്തോട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പ ത്രിവേണിയില്‍ വെള്ളം കയറി. ഇതോടെ ഡാമുകളില്‍ വെള്ളം നിറഞ്ഞു. കക്കി ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി വീതം ഉയര്‍ത്തിയിരിക്കുകയാണ്. കൊച്ചുപമ്പയുടെ രണ്ടു ഷട്ടറുകള്‍ ഒരടി ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഡാമുകള്‍ തുറന്നതോടെ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പമ്പ ത്രിവേണിയില്‍ വെള്ളം കയറി ; ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശന വിലക്ക്
By
August 13, 2018 5:36 pm