Business

വിപണിയില്‍ വീണ്ടും തിരിച്ചടി

ആഗോള വിപണിയിലെ മാന്ദ്യവും ഇന്ത്യന്‍ രൂപയുടെ വിലയിടിവും ഓഹരി വിപണിയ്ക്ക് മങ്ങലേല്‍പ്പിച്ചു. മുംബൈ വിലസൂചിക 224 പോയിന്റ് നഷ്ടത്തില്‍ 37645 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 74 പോയിന്റ് താഴ്ന്ന് 11356 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക് സൂചികയില്‍ 1 ശതമാനം ഇടിവുണ്ടായി. എച്ച്ഡിഎഫ്എസി ബാങ്ക് ഓഹരികള്‍ക്ക് ഒരു ശതമാനം വിലയിടിഞ്ഞു. ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ബാങ്കില്‍ നിന്ന് ഒഴിയുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു വിലയിടിഞ്ഞത്. ഇതിനുപുറമെ നിഫ്റ്റിയുടെ പൊതുമേഖല ബാങ്ക് സൂചികയില്‍ 3.2 ശതമാനം ഇടിവുണ്ടായത് നിക്ഷേപകര്‍ ഗൗരവത്തോടെയാണ് നോക്കി കണ്ടത്.

തിങ്കളാഴ്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 69.62 എന്ന കുറഞ്ഞ നിലയിലെത്തിയതും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടര്‍ക്കി കറന്‍സിയായ ലിറയുടെ വിലയിടിവാണ് ആഗോള ഓഹരി വിപണിയില്‍ കരിനിഴല്‍ വീഴ്ത്തിയത്. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ യുദ്ധഭീഷണിയിലായ ടര്‍ക്കി കറന്‍സിയുടെ വില ഒരവസരത്തില്‍ 12 ശതമാനം വരെ കൂപ്പുകുത്തി. പീന്നീട് 7 ശതമാനത്തില്‍ തിരിച്ച് കയറി.

ഐടി, ഫാര്‍മ്മ ഓഹരികള്‍ നേട്ടമുണ്ടാക്കിയെങ്കിലും ബാങ്കിങ് ഓഹരികള്‍ക്ക് ഇന്ന് തിരിച്ചടിയേറ്റു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് ഓഹരികള്‍ക്ക് 1 മുതല്‍ 3 ശതമാനം വരെ വിലയിടിഞ്ഞു. വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാവുന്ന വിപണിയില്‍ കരുതലോടെ വേണം നിക്ഷേപകര്‍ പ്രതികരിക്കേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top