Breaking News

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ നിറം വിവിഡ് പിങ്ക് ആക്കുന്നു

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ നിറത്തില്‍ വീണ്ടും മാറ്റം വരുന്നു. മെറൂണിന് പകരം പിങ്കിന് സമാനമായ വിവിഡ് പിങ്ക് നിറമാണ് നല്‍കുക. ബസുടമകളുടെ ആവശ്യത്തെ തുടര്‍ന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) യോഗമാണ് നിറം വീണ്ടും മാറ്റാന്‍ തീരുമാനിച്ചത്. മെറൂണ്‍ രാത്രി തിരിച്ചറിയാനാകുന്നില്ലെന്നായിരുന്നു ഉടമകളുടെ ആക്ഷേപം. പുതിയ കളര്‍ കോഡ് സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍വരും. ഈ കാലയളവ് മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനെത്തുന്ന ബസുകള്‍ക്ക് വിവിഡ് പിങ്ക് നിര്‍ബന്ധമായിരിക്കും. ‘ലിമിറ്റഡ് സ്‌റ്റോപ്’ എന്ന ബോര്‍ഡ് വെക്കരുതെന്ന മുന്‍ തീരുമാനത്തിന് മാറ്റമില്ല.

സ്വകാര്യബസുകള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സര്‍വിസുകള്‍ക്ക് നീലയും സിറ്റി സര്‍വിസുകള്‍ക്ക് പച്ചയും ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് മെറൂണുമാണ് അനുവദിച്ചത്. പുതിയ തീരുമാനത്തോടെ അല്‍പകാലത്തേക്ക് രണ്ട് നിറത്തിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് നിരത്തിലുണ്ടാകും. സ്വകാര്യബസുകളുടെ അമിതനിറവും നിയന്ത്രണമില്ലാത്ത ഗ്രാഫിക് പരീക്ഷണങ്ങളും അപകടങ്ങള്‍ക്കിടയാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ മോേട്ടാര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

വൈദ്യുതവാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാനത്ത് നടപ്പാക്കും.സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് പച്ചയില്‍ വെള്ളയിലും ടാക്സി വൈദ്യുതവാഹനങ്ങള്‍ക്ക് പച്ചയില്‍ മഞ്ഞ നിറത്തിലുമാണ് നമ്പര്‍ രേഖപ്പെടുത്തേണ്ടത്. പൊതുവാഹനങ്ങളുടെ നമ്പറുകള്‍ മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങളിലും സ്വകാര്യവാഹനങ്ങളുടേത് വെള്ളയില്‍ കറുത്ത അക്ഷരങ്ങളിലുമാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top