Kerala

മഴക്കെടുതിയില്‍ അവധി നല്‍കിയ ജില്ലകളില്‍ ഓണാവധി വെട്ടിച്ചുരുക്കിയെന്ന വാര്‍ത്ത വ്യാജം

ശക്തമായ മഴയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ ജില്ലകളില്‍ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്.
ഇത്തരത്തില്‍ വിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ പൊലീസിന് ഇന്നു പരാതി നല്‍കുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.

2018-19 അധ്യയന വര്‍ഷത്തില്‍ മഴക്കെടുതി കാരണം അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളില്‍ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്നു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന വ്യാജ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top