Kerala

സംസ്ഥാനത്തെ സാഹചര്യം ഗുരുതരമെന്ന് രാജ്‌നാഥ് സിംഗ്; കേരളം പ്രളയക്കെടുതിയെ നേരിടുന്നത് മികച്ച രീതിയില്‍

ശക്തമായ മഴയിലും വെളളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്ന സാഹചര്യം ഗുരുതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനസര്‍ക്കാര്‍ പ്രളയക്കെടുതിയെ നേരിടുന്നത് മികച്ച രീതിയിലാണെന്നും കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചു.

സിയാല്‍ ഓഫീസില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായുളള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വൈകിട്ട് 6.10 ന് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top