Kerala

ചെറുതോണി വെള്ളത്തിനടിയില്‍

ഇടുക്കി ഡാമില്‍ നിന്നും പുറന്തള്ളുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചതോടെ ചെറുതോണി വെള്ളത്തില്‍ മുങ്ങി. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം തുറന്നു വിടുന്നത്. സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. 3 ലക്ഷം മീറ്ററാക്കിയാണ് ഡാമില്‍ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചത്.

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Idukki-dam-water-following-through-Cheruthoni-Town.mp4[/KGVID]

ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ ചെറുതോണി പട്ടണത്തില്‍ ഉള്‍പ്പടെയുള്ള സുരക്ഷക്രമീകരണങ്ങള്‍ പോലീസും ഫയര്‍ഫോഴ്‌സും ശക്തമാക്കി. ചെറുതോണി ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്നും പാലത്തിന്റെ കരയിലുള്ള റോഡുകളില്‍ നിന്നുമെല്ലാം ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. ചെറുതോണി പുഴയുടെ നൂറു മീറ്റര്‍ പരിധിയില്‍ ഉള്ളവര്‍ക്കാണ് നിലവില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top