Kerala

ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കുന്നു

അതിശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കുന്നു. സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

നിലവില്‍ സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇത് ഇരട്ടിയാക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയരും.

അണക്കെട്ടിലെ ജലനിരപ്പ് 2,396.96 അടിയായി കുറഞ്ഞതോടെ രണ്ടു ഷട്ടറുകള്‍ തിങ്കളാഴ്ച വൈകിട്ട് അടച്ചിരുന്നു. നീരൊഴുക്ക് ശക്തമായതിനാല്‍ വളരെ വേഗത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top