Business

ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് രൂപത്തിലേക്കു മാറ്റുവാന്‍ മുത്തൂറ്റ് സെക്യൂരിറ്റീസിന്റെ സൗജന്യ സേവനം

കൊച്ചി: കടലാസ് രൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് രൂപത്തിലേക്കു മാറ്റുവാന്‍ മുത്തൂറ്റ് സെക്യൂരിറ്റീസ് സൗജന്യ സേവനം ലഭ്യമാക്കുന്നു. സെബിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 2018 ഡിസംബര്‍ അഞ്ചിനുശേഷം ഡീമാറ്റ് രൂപത്തില്‍ മാത്രമേ മറ്റൊരാള്‍ക്കു ഓഹരി കൈമാറുവാന്‍ സാധിക്കുകയുള്ളു. പേപ്പര്‍ ഓഹരികളുടെ കൈമാറ്റത്തിനു സാധുതയുണ്ടാവില്ല.

ഇപ്പോഴും നല്ലൊരു പങ്ക് ഓഹരിയുടമകളും ലിസ്റ്റഡ് കമ്പനിയുടെ ഓഹരികള്‍ പോലും പേപ്പര്‍ രൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകളായാണ് കൈവശം സൂക്ഷിക്കുന്നത്. അതില്‍ പ്രത്യേകിച്ചും മുതിര്‍ന്ന പൗരന്മാരാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു.

മുത്തൂറ്റ് സെക്യൂരിറ്റീസ് എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നിവയില്‍ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ആണ്. പേപ്പര്‍ രൂപത്തിലുള്ള ഓഹരികള്‍ ഡീമാറ്റ് രൂപത്തിലേക്കു മാറ്റുവാന്‍ ഇടപാടുകാര്‍ക്ക് സൗജന്യമായി ആവശ്യമായ സഹായം മുത്തൂറ്റ് സെക്യൂരിറ്റീസ് ലഭ്യമാക്കുന്നുണ്ട്. 2018 നവംബര്‍ 30 വരെയാണ് ഈ സേവനം ലഭിക്കുക.

പേപ്പര്‍ ഓഹരി, ഡീമാറ്റ് ആക്കുന്നതിന് ഇടപാടുകാരന്റെ ഡിപി വഴി രജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റിന് അപേക്ഷ നല്‍കണം. രജിസ്ട്രാര്‍ 21 പ്രവൃത്തിദിനത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പേപ്പര്‍ ഓഹരി ഡീമാറ്റ് ആക്കുന്നതിന് അഞ്ചു സര്‍ട്ടിഫിക്കറ്റു വരെ പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പെടെ 50 രൂപയും ജിഎസ്ടിയുമാണ്. തുടര്‍ന്ന് ഓരോ സര്‍ട്ടിഫിക്കറ്റിനും 10 രൂപ വീതം നല്‍കണം.

മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് സെക്യൂരിറ്റീസ് എന്നിവയുടെ എല്ലാ ശാഖകളില്‍നിന്നും ഈ സേവനം ലഭ്യമാണ്. ഇപ്പോള്‍ രാജ്യത്ത് ഏതാണ്ട് മൂന്നു കോടിയോളം ആളുകള്‍ക്കു ഡീമാറ്റ് അക്കൗണ്ടുണ്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top