തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മികച്ച സ്കൂളിന് ഒരു ലക്ഷം രൂപ അവാര്‍ഡ് നല്കുന്നു. വിദ്യാഭ്യാസരീതിയില്‍ ആധുനികമാറ്റങ്ങള് കൊണ്ടു വരാനായി ഗവണ്മെന്റ് സ്ഥാപിച്ച സംഘടനയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍. സ്കൂള്‍ വിക്കിയെ തുടങ്ങിയിട്ടുള്ള സൈറ്റില്‍ സ്കൂളുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്താവുതാണ്. മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും 5000 മുതല്‍ 10000 വരെയാണ് ക്യാഷ് അവാര്‍ഡ്.
കെ.ഐ.ടി.ഇ എന്ന സംഘടന സാംസ്കാരികത്തിനും മലയാളം കമ്പ്യൂട്ടിങ്ങിനും പ്രാധാന്യം നല്കി കൊണ്ട് ആരംഭിച്ച അവാര്‍ഡാണിത്. സ്കൂള്‍ വിക്കിയില്‍ അംഗങ്ങളായിരിക്കുന്ന സ്കൂളുകള്‍ക്ക് വീണ്ടും അപേക്ഷ നല്‍കേണ്ട ആവശ്യമില്ലെന്ന് കെ.ഐ.ടി.ഇ വൈസ് ചെയര്മാന് ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
അവാര്‍ഡിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതിനായി വെബ് സൈറ്റ് സന്ദര്‍ശിക്കുക.