Latest News

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പദ്ധതിയിട്ട ഭീകരാക്രമണ നീക്കം പോലീസ് തകര്‍ത്തു

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി ജമ്മു പോലീസ് പൊളിച്ചു. രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ പിടികൂടിയത്. കശ്മീര്‍ സ്വദേശി അര്‍ഫാന്‍ വാനിയെന്ന ഭീകരനാണ് പിടിയിലായത്. ജമ്മുകശ്മിരില്‍ ഗ്രനേഡുകളുമായി ബസില്‍ യാത്ര ചെയ്യവെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഗാന്ധിനഗര്‍ മേഖലയിലെ ബസില്‍ യാത്രചെയ്യുകയായിരുന്നു അര്‍ഫാന്‍ വാനി. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 60,000 രൂപയും ഇയാളില്‍ നിന്ന് കണ്ടെത്തി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു ഡല്‍ഹിയിലും ജമ്മു കശ്മീരിലും ലഷ്‌കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ സുരക്ഷയാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് പോലീസ് ഒരുക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊലീസും സുരക്ഷാ ഏജന്‍സികളും ജാഗ്രത പാലിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top