കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഫാ.എബ്രഹാം വര്‍ഗീസ്. ഫാദര്‍ ജെയ്സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വൈദികരോട് ഉടന്‍ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം നല്കി. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനാണ് നിര്‍ദേശം. കീഴടങ്ങിയ ശേഷം വേണമെങ്കില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് കോടതി അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, കേസില്‍ അറസ്റ്റിലായ ഫാ. ജോബ് മാത്യു, ഫാ. ജോണ്സണ് വി. മാത്യു എന്നിവര്‍ക്കു നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.