മണ്മറഞ്ഞ പിതൃക്കള്‍ക്കും പുണ്യാത്മാക്കള്‍ക്കും ആത്മശാന്തിയേകുന്ന കര്‍ക്കടക വാവുബലി ശനിയാഴ്ച. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആയിരക്കണക്കിനാളുകളുകള് ബലിതര്‍പ്പണം നടത്താറുള്ള ശംഖുമുഖത്ത് ഇത്തവണ ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ തീരം കടലെടുത്തതോടെയാണ് ഇത്തവണ നിയന്ത്രണം വരുന്നത്. 100 മീറ്റര്‍ ദൂരത്തില്‍ മാത്രമേ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാകൂ. വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും.
കര്‍ക്കടക വാവുബലി ശനിയാഴ്ച; ശംഖുമുഖത്ത് ഇത്തവണ ബലിതര്‍പ്പണത്തിന് നിയന്ത്രണം
By
August 6, 2018 11:29 am