ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാനിലെ നാദിഗം മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് പോലീസും സി.ആര്.പി.എഫും അടങ്ങിയ സംയുക്ത സേനക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു.
ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ സൈനികനും നാല് ഭീകരരും കൊല്ലപ്പെട്ടു
By
November 20, 2018 10:08 am