Latest News

പാകിസ്ഥാനില്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞ മാറ്റിവച്ചതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായുള്ള പിടിഐ നേതാവ് ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ മാറ്റിവച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തില്‍ സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐ 116 സീറ്റകള്‍ നേടി വലിയ ഒറ്റകക്ഷിയായിരുന്നു. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ഇമ്രാന്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ്.

പാകിസ്ഥാനിലെ അഴിമതിവിരുദ്ധ അന്വേഷണവിഭാഗം നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാന്‍ ഖാന് സമന്‍സ് അയച്ച പശ്ചാത്തലത്തിലാണോ തീരുമാനം എന്നും സംശയിക്കുന്നു. ഖൈബര്‍ പക്തൂന്‍ഖ പ്രവിശ്യ സര്‍ക്കാരിന്റെ ഹെലിക്കോപ്ടര്‍ ഉപയോഗിച്ച വകയില്‍ ഖജനാവിന് 2.17 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസില്‍ ഹാജരാകാന്‍ ഇമ്രാന്‍ ഖാന് സമന്‍സ് അയച്ചിരിക്കുകയാണ്. 72 മണിക്കൂര്‍ ഹെലിക്കോപ്ടര്‍ ഉപയോഗിച്ചെന്നാണു കേസ്. നേരത്തേ ജൂലൈ 25 നു ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും മറ്റൊരു തീയതി ഇമ്രാന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top