ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായുണ്ടായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. നാലു വിക്കറ്റെടുത്ത ബെന്‍ സ്റ്റോക്സാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ നിലംപരിശാക്കിയത്.
നാലാം ദിവസം പ്രതീക്ഷയാകേണ്ടിയിരുന്ന കോലി കളം ഒഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ പരാജയം മുന്നില്‍ കണ്ടു. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. 61 പന്തില്‍ നാലു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് വിക്കറ്റിനു മുന്നില്‍ കുടുക്കി. എന്നിരുന്നാലും കളിയിലെ കോലിയുടെ പ്രകടനം ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ നേടാന്‍ സഹായകമായി.