Breaking News

ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. ഡല്‍ഹിയില്‍ ചെന്ന ശേഷമാണ് സംഘം ജലന്ധറിന് പോകുക. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറിലേക്ക് തിരിച്ചത്.

ഡല്‍ഹിയിലെത്തിയ ശേഷം, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കന്യാസ്ത്രീ തന്റെ ഭര്‍ത്താവിനോട് അടുപ്പം പുലര്‍ത്തിയെന്നായിരുന്നു ഭാര്യ പരാതി നല്‍കിയിരുന്നു.

കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ ഇദ്ദേഹത്തിനും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്യന്‍ വടക്കേലിന്റെ മൊഴിയും അന്വേഷണസംഘം എടുത്തേക്കും.

ഇതിന് ശേഷമായിരിക്കും അന്വേഷണസംഘം ജലന്ധറിലേക്ക് പോകുക. രണ്ടുദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top