Kerala

താരങ്ങള്‍ ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമെന്ന് നടന്‍ ഇന്ദ്രന്‍സ്

സിനിമകളെ തിയേറ്ററില്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ഫാന്‍സ് പ്രവര്‍ത്തനം ഗുണ്ടായിസമാണ്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെയുള്ള നടന്മാര്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണെന്നും ഇതില്‍ നിന്നാണ് പിന്നീട് പലരും ഗുണ്ടാനേതാക്കളായി മാറുന്നതെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു വര്‍ഷമായി അവാര്‍ഡ് ലഭിക്കുന്നത് ഒതുങ്ങിപ്പോകുമായിരുന്ന താരങ്ങള്‍ക്കാണ്. താന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങ് മികച്ച നിലയിലാകണമെന്നുണ്ട്. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നത്. മഹാനടന്മാര്‍ എത്തിയാല്‍ കൂടുതല്‍ ആളുകള്‍ വരും. അതുകൊണ്ടാണ് മോഹന്‍ലാലിനെ പോലുള്ളവര്‍ ചടങ്ങിനെത്തണമെന്ന് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top