Latest News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കണമെന്ന് ഇന്ദ്രന്‍സ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളല്ലാതെ മറ്റൊരു മുഖ്യാതിഥിയെ ക്ഷണിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ വിവാദങ്ങള്‍ ഉയരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ നടന്‍ ഇന്ദ്രന്‍സ്.

ഏതൊരു ഇടത്തേയും പോലെ സിനിമാ മേഖലയിലും ചില വിഷയങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട് എന്നും അതൊക്കെ പരസ്പരം ചര്‍ച്ചചെയ്തു പരിഹരിക്കുകയാണ് വേണ്ടതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മോഹന്‍ ലാല്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിനി അദ്ദേഹം തീര്‍ച്ചയായും പങ്കെടുക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

പുരസ്‌കാരം സമര്‍പ്പിക്കുന്ന മുഖ്യമന്ത്രിയും അവാര്‍ഡ് ജേതാക്കളുമാണ് ചടങ്ങിലെ മുഖ്യാതിഥികളെന്നും അതിന് മകളില്‍ മറ്റൊരു വ്യക്തിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നത് അവാര്‍ഡ് ജേതാക്കളെ പരിഹസിക്കുന്ന നടപടിയാണെന്നും കാണിച്ച് സിനിമാ സാഹിത്യ മാധ്യമ മേഖലയിലെ 105 വ്യക്തികള്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top