തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരിവിഫണി ദുര്‍ബലമായി. മുംബൈ വിലസൂചിക 356 പോയിന്റ് കുറഞ്ഞ് 37,165ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 101 പോയിന്റ് നഷ്ടത്തില്‍ 11,244ലാണ് ക്ലോസ് ചെയ്തത്.
വിപണി ഇത്രയധികം ദുര്‍ബലമായതിന്റെ പ്രധാന കാരണം റിസര്‍വ്വ് ബാങ്ക് ഇന്നലെ റിപ്പോ നിരക്ക് 25 പോയിന്റ് വര്‍ധിപ്പിച്ചത് കൊണ്ടാണെന്ന് വിപണിവൃത്തങ്ങള്‍ സൂചന നല്കുന്നു.
നിഫ്റ്റിയിലെ 35 ഓളം ഓഹരികള്‍ നഷ്ടത്തിലായിരുന്നു. കൊട്ടക് മഹീന്ദ്രാ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ക്കാണ് പ്രധാനമായും വന്‍ വിലയിടിവ് രേഖപ്പെടുത്തിയത്.
നിഫ്റ്റി ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സൂചിക ഒരു ശതമാനം താഴ്ന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ക്ക് രണ്ട് ശതമാനം വില താഴ്ന്നു.
ആട്ടോ സ്റ്റോക്കുകള്‍ക്കും ഇന്ന് തിരിച്ചടിയേറ്റു. മാരുതിക്ക് 2.3 ശതമാനം വിലയിടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കും തിരിച്ചടിയേറ്റു.
ചൈന-യുഎസ് വ്യാപാര കരാര്‍ യുദ്ധത്തിന് പുതിയൊരു മാനം കൈവന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.രൂപ ഡോളറുമായുള്ള വിനിമയത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 68.26 രൂപയിലെത്തിയത് മാത്രമായിരുന്നു വിപണിയിലെ ആശ്വാസ വാര്‍ത്ത.