Entertainment

വൈറലായി കികി ചലഞ്ച്

സോഷ്യല്‍ മീഡിയയില്‍ വൈറലായി കികി ഡാന്‍സ് ചലഞ്ച്. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഇന്‍ മൈ ഫീലിങ്‌സ’ എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് കികി ചലഞ്ച്.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടി ഡോര്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുക എന്നതാണ് കികി ചലഞ്ച്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഈ ചലഞ്ച് പ്രചരിച്ചത്. ഗുജറാത്തിലെ ഒരു കോമഡി ഫാക്ടറിയെന്ന ഫെയ്‌സ്ബുക്ക്് പേജിലെ വഡോദരയിലെ സ്ത്രീയുടെ ചലഞ്ചും ഷെയര്‍ ചെയ്യപ്പെട്ടു.

യുഎ ഇയില്‍ കികി ചലഞ്ചിന് ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചലഞ്ചിലേര്‍പ്പെട്ട് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയ്ക്കാണ് അബുദാബി പൊലീസ് ഒരുങ്ങുന്നത്. 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുമായിരിക്കും കികി ഡാന്‍സ് ചലഞ്ച് ഏറ്റെടുക്കുന്നവര്‍ക്കുള്ള ശിക്ഷ. ഇതിനുപയോഗിച്ച വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

ട്രാഫിക് നിറഞ്ഞ റോഡില്‍ ഇത്തരമൊരു ചലഞ്ച് സാഹസികമായ ഒരു കാര്യമായതിനാല്‍ ഗുജറാത്ത് പോലീസ് ഈ ചലഞ്ച് ചെയ്യാന്‍ ശ്രമിക്കരുതെന്നും അപകടം ക്ഷണിച്ചു വരുത്തുമെന്ന് ട്വിറ്ററില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top