Business

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം നൂറ് കോടിയോടടുത്തു

രാജ്യത്തെ സ്വകാര്യ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം ജൂണ്‍ അവസാനത്തോടെ 99.34 കോടിയായി. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരമാണിത്.

വരിക്കാരുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെല്‍ ആണ് മുന്നില്‍. എയര്‍ടെല്ലിന് 34.45 കോടി വരിക്കാരാണുള്ളത്. ജൂണില്‍ ഇവര്‍ക്ക് 10689 വരിക്കാരെ പുതിയതായി ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള വോഡഫോണിന് 22.27 കോടി വരിക്കാരാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഐഡിയ സെല്ലുലാറിന് 22.05 കോടി വരിക്കാരുണ്ട്. ജൂണില്‍ ഐഡിയ 63 ലക്ഷം പുതിയ വരിക്കാരെയാണ് കണ്ടെത്തിയത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടാറ്റ, റിലയന്‍സ് കമ്യൂണിക്കേഷന്‍ എന്നിവയെ ഉള്‍പ്പെടുത്താതെയുളള കണക്കുകളാണിത്.

യുപി ഈസ്റ്റ് സര്‍ക്കിളിലാണ് ഏറ്റവും കുടൂതല്‍ വരിക്കാര്‍. എണ്ണം 86.88 ദശലക്ഷം. രണ്ടാ സ്ഥാനത്തുള്ള മഹാരാഷ്ട്ര സര്‍ക്കിളില്‍ 83.73 ദശലക്ഷം വരിക്കാരുണുള്ളത്. വരിക്കാരുടെ എണ്ണത്തില്‍ ജൂണിലുണ്ടായ വര്‍ധന വളരെ പ്രോത്സാഹജനകമാണെന്നും രാജ്യത്തിന്റെ ഏറ്റവും അകലെയുള്ള സ്ഥലങ്ങളില്‍ കണക്ഷന്‍ ലഭ്യമാക്കുവാന്‍ ടെലികോം മേഖല പ്രതിജ്ഞാബദ്ധമാണെന്നും കോയ് ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു. കൂടുതല്‍ പേര്‍ 4ജി സാങ്കേതികവിദ്യയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ കണക്ടിവിറ്റി, ഡാറ്റ സേവനങ്ങള്‍ രാജ്യത്തെ ഡിജിറ്റല്‍ വിടവ് ഇല്ലാതാക്കാന്‍ ഏറ്റവും ആവശ്യമാണ്. അതുകൊണ്ടുതന്നെ കടത്തില്‍ മുങ്ങി നില്‍ക്കുന്ന ടെലികോം വ്യവസായത്തില്‍ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്ന നയം ഏറ്റവും ആവശ്യമാണ്. ഇത് വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം നില്‍നിര്‍ത്താന്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top