കൊച്ചി: ട്രോളിങ്ങ് നിരോധനത്തിനു ശേഷം ആദ്യം തിരിച്ചെത്തിയ ബോട്ടുകള്‍ക്ക് പരിമിതമായ മത്സ്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. കൊച്ചി,കൊല്ലം, തുടങ്ങിയ ഹാര്‍ബറുകളില്‍ തിരിച്ചെത്തിയ ബോട്ടുകളില്‍ കുറഞ്ഞ അളവില്‍ ചെറിയ കിളിമീനുകളാണ് ലഭിച്ചത്. ഒരാഴ്ചയോടെ കഴിഞ്ഞ് തിരിച്ചെത്തുന്ന വലിയ ബോട്ടുകള്‍ക്കും കൂടിയ അളവില്‍ മത്സ്യം ലഭിക്കില്ലെന്നാണ് പരിചയ സമ്പന്നരായ മത്സ്യതൊഴിലാളികള്‍ അഭിപ്രായപ്പെടുന്നത്.
മഴമൂലം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വലിയ അളവില്‍ മത്സ്യബോട്ടുകള്ക്ക് ലഭിക്കുന്നില്ല. ട്രോളിങ്ങിനുശേഷം മത്സ്യ മേഖല സാവധാനം സജീവമാകുമെന്ന പ്രതീക്ഷയാണ് തകിടം മറിയുന്നത്.