Breaking News

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി (70) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 4.30നായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ഉമ്പായി ഗസല്‍ ഗാനാലാപനത്തില്‍ നിന്ന് അടുത്ത കാലത്ത് വിട്ടുനില്‍ക്കുകയായിരുന്നു.

മലയാള ഗസലുകള്‍ വേദിയിലവതരിപ്പിച്ച് ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഉമ്പായി ഗസല്‍ സംഗീത ലോകത്ത് മുടിച്ചൂടാമന്നനായിരുന്നു. സ്വന്തമായ ശൈലിയിലൂടെ മലയാള ഗസല്‍ ഗാനങ്ങള്‍ കേരളീയര്‍ക്ക് പരിചയപ്പെടുത്തിയ അനുഗ്രഹീത ഗായകനെന്ന നിലയിലാവും ഇനി അദ്ദേഹം സ്മരിക്കപ്പെടുക. പി എ ഇബ്രാഹിം എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്. സംസ്‌ക്കാരം നാളെ ഫോര്‍ട്ട് കൊച്ചി കല്‍വത്തി ജുമാമസ്ജിദില്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top