Latest News

യുഎയില്‍ പൊതുമാപ്പില്‍ പ്രതീക്ഷ തേടി ആയിരങ്ങള്‍

യുഎഇ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് ആനുകൂല്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഇമിഗ്രേഷന്‍ ഓഫീസുകളിലേക്ക് എത്തുന്നത്. പിഴയോ ശിക്ഷയോ കൂടാതെ സ്വദേശത്തേക്ക് എത്തിച്ചേരാനാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യയില്‍ നിന്നുളള പ്രവാസി സംഘടനകളും ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവയും പരമാവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ഡെസ്‌കുകള്‍ നേരത്തെ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഹെല്‍പ്പ്‌ഡെസ്‌കില്‍ ബന്ധപ്പെടുന്നതിന് താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

ഹെല്‍പ്പ്ലൈന്‍: 50 8995583/ 056 5463903 ടോള്‍ഫ്രീ നമ്പര്‍: 8004632

കൃത്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാരടക്കം ആയിരങ്ങളാണ് സഹായം തേടി കേന്ദ്രങ്ങളില്‍ എത്തിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റങ്ങളില്‍ അകപ്പെടാത്തവര്‍ക്ക് അനുയോജ്യമായ ജോലിയില്‍ രേഖകള്‍ ശരിയാക്കി യുഎഇ യില്‍ തന്നെ തുടരാമെന്നതാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. വിവിധ കാരണങ്ങളില്‍ സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവര്‍ക്കും യാതൊരു നിബന്ധനകളും കൂടാതെ രേഖകള്‍ ശരിയാക്കാന്‍ കഴിയും. ഇത്തരക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനും പിന്നീട് മറ്റ് ജോലിയില്‍ പ്രവേശിക്കുന്നതിനായ് യുഎഇ യില്‍ തന്നെ തിരിച്ച് വരുവാനും സാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top