Business

വായ്പാ നയം വിപണിക്ക് തിരിച്ചടിയായി

റിസര്‍വ് ബാങ്കിന്റെ വായ്പ നയത്തില്‍ റിപ്പോ, റിവേഴ്‌സ് നിരക്ക് വര്‍ദ്ധിപ്പിച്ചത് ഓഹരി വിപണിയ്ക്ക് തിരിച്ചടിയായി.

മുംബൈ വിലസൂചിക 84.96 പോയിന്റ് ഇടിഞ്ഞ് 37521.62 ലാണ് വ്യാപാരമവസാനിച്ചത്.

നിഫ്റ്റി 10.30 പോയിന്റ് കുറഞ്ഞ് 11346.62 ലാണ് ക്ലോസ് ചെയ്തത്.

റിപ്പോ നിരക്ക് വര്‍ദ്ധിക്കുന്നതോടെ വായ്പ പലിശനിരക്ക് കൂടുമെന്നതിനാല്‍ ഫിനാന്‍ഷ്യല്‍ ഓട്ടോ കമ്പനി ഓഹരികള്‍ക്കാണ് പ്രധാനമായും തിരിച്ചടിയേറ്റത്.

എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ വേതാന്ത, ടാറ്റാ സ്റ്റീല്‍ മാരുതി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ വില 1.24 മുതല്‍ 1.84 ശതമാനം വരെ കുറഞ്ഞു.

കോള്‍ ഇന്ത്യ, ടിസിഎസ്, ഇന്‍ഫ്രാടെല്‍, ഐഒസി, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ് ഓഹരികള്‍ക്ക് 2.22 മുതല്‍ 3.60 വരെ വിലകൂടി.

വായ്പാനയ പ്രഖ്യാപനത്തിന് മുമ്പ്, രാവിലെ വ്യാപാര സമയത്ത് നിഫ്റ്റി, ഒരവസരത്തില്‍ റെക്കോര്‍ഡ് നിലവാരമായ 11390 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. മുംബൈ വിലസൂചികയും ഇതേസമയം 37700 വരെ ഉയര്‍ന്നത് നിക്ഷേപകര്‍ ആവേശപൂര്‍വ്വമാണ് നോക്കിക്കണ്ടത്.

എന്നാല്‍ വായ്പാനയം പലിശ നിരക്ക് ഉയര്‍ത്തുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ സൂചികകള്‍ താഴെയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top