സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ വെളളം കയറി ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും വൈകും. തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും.
മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്. അതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി, വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ചാലക്കുടി പുഴയില്‍ വെളളത്തിന്റെ അളവ് കൂടിയതോടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. അപകടസാധ്യത നിലനില്‍ക്കുന്ന സംസ്ഥാനത്തെ ഒട്ടുമുക്കാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.