1951ന് ശേഷം ആദ്യമായി പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷത്തിലധികം അസം പൗരന്മാര് പുറത്താകുമെന്ന ആശങ്കയിലായി.
അസമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ അവസാന കരട് പട്ടിക പുറത്ത് വന്നപ്പോഴാണ് ഇത്രയധികം പേര്‍ക്ക് പൗരത്വം നഷ്ടമാകുമെന്നറിയുന്നത്.
ജനുവരി ഒന്നിന് ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ 1.9 കോടി ആളുകളുടെ പേരാണ് ഉള്‍പ്പെട്ടിരുന്നത്.
3.29 കോടി പേര് നല്കിയ പൗരത്വത്തിനായുള്ള അപേക്ഷയില്‍ 2.89 കോടി പേരുടെ അപേക്ഷകള്‍ മാത്രമാണ് സ്വീകരിച്ചത്.