Business

വിപണിയില്‍ നേരിയ മുന്നേറ്റം

ഐടി ഓഹരി വിലകള്‍ മുന്നേറിയ പിന്‍ബലത്തോടെ വെള്ളിയാഴ്ച വാരാന്ത്യ വ്യാപാരത്തില്‍ വിപണി ഉത്സാഹത്തിലായി. മുംബൈ വിലസൂചിക 145 പോയിന്റ് വര്‍ധിച്ച് 36,496 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന് 11,010ലാണ് ക്ലോസ് ചെയ്തത്.

ഐടി ഓഹരികളായ ഇന്‍ഫോസിസ്, ഇന്‍ഫി ബീം എന്നിവ യഥാക്രമം മൂന്ന് ശതമാനവും അഞ്ച് ശതമാനവും വില വര്‍ധിച്ചു. ഐടി ഓഹരികള്‍ക്ക് പുറമേ ഫാര്‍മ്മ ഓഹരികളും വിപണിക്ക് കരുത്തേകി.

നിഫ്റ്റിയില്‍ 29 ഓഹരികള്‍ പോസിറ്റീവ് സോണിലായിരുന്നു. ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ്മ, സിപ്ല, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ് എന്നീ ഓഹരികള്‍ 2.5 മുതല്‍ എട്ട് ശതമാനം വരെ വില വര്‍ധിച്ചു. ഇതില്‍ ബജാജ് ഫിന്‍സേര്‍വ് റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കമ്പനി വ്യാഴാഴ്ച പുറത്തിറക്കിയ ആദ്യപാദ ഫലത്തില്‍ ലാഭത്തില്‍ 41 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ബജാജ് ഓട്ടോയുടെ ആദ്യപാദഫലം പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ലെന്ന കാരണത്താല്‍ ഓഹരിവിലയില്‍ കുറവുണ്ടായി. കമ്പനി 11.15 ബില്ല്യണ്‍ രൂപ മാത്രമാണ് അറ്റാദായമുണ്ടാക്കിയത്.

പാര്‍ലമെന്റില്‍ നരേന്ദ്രമോദി ഇന്ന് അവിശ്വാസപ്രമേയം അതിജീവിക്കുമെന്ന വാര്‍ത്ത നിക്ഷേപകരില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top