Latest News

കെട്ടിപ്പിടുത്തവും കണ്ണിറുക്കലും; ട്രോളന്‍മാര്‍ക്ക് ചാകരയായി ലോക്‌സഭ സമ്മേളനം

ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ കൊടുമ്പിരികൊളളുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മറ്റ് ചില കാഴ്ച്ചകളാണ്. മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ശക്തമായി അവതരിപ്പിക്കുന്നതിനിടെ ചിരിക്കുന്ന മോദിയുടെ വിഡിയോ ആദ്യം വൈറലായിരുന്നു. മോദിയുടെ കളളത്തരം കൊണ്ടാണ് അദ്ദേഹം മുഖത്ത് നോക്കി സംസാരിക്കാത്തത് എന്ന രാഹുലിന്റെ പ്രസ്താവന കേട്ടായിരുന്നു മോദി പൊട്ടിച്ചിരിച്ചത്.

പപ്പുവെന്ന് വിളിച്ചോളു, പരാതിയില്ല

ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. എന്നാല്‍ പ്രസംഗം അവസാനിപ്പിച്ച് ഇരിപ്പിടത്തിലിരിക്കും മുമ്പ് മോദിയെ ആലിംഗനം ചെയ്യുന്ന രാഹുലിന്റെ വിഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ‘നിങ്ങളെന്നെ പപ്പുവെന്ന് വിളിച്ചോളു, പരാതിയില്ല; കാരണം ഞാനൊരു കോണ്‍ഗ്രസുകാരനാണ്, ആരോടും വിദ്വേഷം വച്ചുപുലര്‍ത്താറില്ല’ ഇങ്ങനെ പറഞ്ഞതിനു ശേഷമായിരുന്നു രാഹുല്‍ മോദിയെ ആശ്ലേഷിച്ചത്. രാഹുലിന്റെ പ്രവര്‍ത്തിയില്‍ ആദ്യമൊന്ന് അമ്പരന്ന മോദി പിന്നീട് അദ്ദേഹത്തെ തിരികെ വിളിച്ച് സംസാരിച്ചു.

പ്രിയയുടെ കണ്ണിറുക്കലൊക്കെ എന്ത്; സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് താരം!

ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലാണ് വൈറല്‍. റാഫേല്‍ ഇടപാടിനെക്കുറിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ കണ്ണിറുക്കി ചിരിച്ചത്. നിര്‍മ്മല പറയുന്നതില്‍ കാര്യമില്ല എന്ന അര്‍ത്ഥത്തിലായിരുന്നു രാഹുലിന്റെ കണ്ണിറുക്കല്‍. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top