ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസിനെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളി കേന്ദ്രസര്‍ക്കാര്‍. അഞ്ച് മാസത്തിനുശേഷമാണ് കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന അനിരുദ്ധ ബോസിനെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ജസ്റ്റീസ് അനിരുദ്ധ ബോസിന് വേണ്ടത്ര പ്രവര്‍ത്തിപരിചയം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ തള്ളിയത്.