തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എബിവിപി ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും സംസ്ഥാന സെക്രട്ടറി പി ശ്യാം രാജിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത്.
അഭിമന്യു കൊലപാതകത്തിന്റെയടക്കം പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എബിവിപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. തുടര്‍ന്നാണ് പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റത്.