Kerala

ഇനി കുറ്റം ചെയ്യാതെ കാശുമുടക്കി ജയിലില്‍ കിടക്കാം; അവസരമൊരുക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

ജയിലില്‍ കിടക്കാന്‍ ആഗ്രഹമുണ്ടോ… ഉണ്ടെങ്കില്‍ ഇനി കുറ്റം ചെയ്യാതെയും ജയിലില്‍ കിടക്കാം. ഫീസ് നല്‍കിയാല്‍ മാത്രം മതി. ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം.

ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒരുങ്ങുന്ന ജയില്‍ മ്യൂസിയത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം, പുറത്തുള്ളവരെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ ജയില്‍ അനുഭവം സാധാരണക്കാര്‍ക്കും മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. എന്നാല്‍, യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് നിശ്ചിത ഫീസ് അടച്ചാല്‍ ജയില്‍ വളപ്പിനകത്തു പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുക്കിയ പ്രത്യേക ബ്ലോക്കുകളില്‍ 24 മണിക്കൂര്‍ താമസിക്കാം.

ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വര്‍ഷവും മൂന്നുകോടി അടുത്ത വര്‍ഷവും ലഭിക്കും. ജയില്‍ മ്യൂസിയത്തിന്റെ രൂപരേഖയും തയാറാക്കിയിട്ടുണ്ട്.

തൂക്കുമരം, ഏകാംഗ തടവുകാരെ പാര്‍പ്പിക്കുന്ന സെല്‍, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകള്‍, ജയില്‍ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാന്‍ പുറപ്പെടുവിക്കുന്ന ‘ബ്ലാക്ക് വാറന്റ്’ ഉത്തരവ്, പഴയ രേഖകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ പ്രദശര്‍പ്പിക്കും. തടവുകാരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്റ്റാളും സജ്ജമാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top